സംസ്ഥാനപാതയിൽ മങ്കര പേഴുംകാട്ട് തള്ളിയ മാലിന്യം
പത്തിരിപ്പാല: സംസ്ഥാനപാതയിൽ മാലിന്യം തള്ളുന്നത് പതിവായി. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യചാക്കുകൾ തള്ളുന്നത്. ദിവസങ്ങളോളം ഇവിടെ കിടന്ന് മഴ നനഞ്ഞതോടെ ദുർഗന്ധവും വ്യാപകമായി. മങ്കര തിയറ്ററിനും പൊലീസ് സ്റ്റേഷനുമിടയിലാണ് മാലിന്യം തള്ളിയത്. ചാക്കുകൾ കാക്കയും നായ്ക്കളും കൊത്തിക്കിറിയതോടെ ദുർഗന്ധം സഹിക്കാനാകാതെ മൂക്ക് പൊത്തിയാണ് യാത്ര.
പറളി: പൊതുവഴിയിലേക്ക് മാലിന്യമൊഴുക്കിയ എടത്തറയിലെ ബാറിന് പറളി പഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. കഴിഞ്ഞ ദിവസം രാത്രി രൂക്ഷമായ ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാത്രി പത്തിന് പറളി പഞ്ചായത്തംഗം ഹക്കീം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അർജുൻ സ്ഥലത്തെത്തിയിരുന്നു. തുടർന്നാണ് പിഴ ചുമത്തിയത്. അടിയന്തരമായി മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കണമെന്ന് ബാറിന് നിർദേശം നൽകി.
പട്ടാമ്പി: ഓണം സീസണുമായി ബന്ധപ്പെട്ട് അവശ്യ സാധനങ്ങളുടെ വില വർധന, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയാൻ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് പട്ടാമ്പിയിൽ പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തരുതെന്നും, കടയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഡോ. അഞ്ജലി, അസിസ്‌റ്റൻറ് താലൂക്ക് സപ്ലൈ ഓഫിസർ ഹസന്നുൽ ബന്ന, റേഷനിങ് ഇൻസ്പെക്ടർമാരായ രമാദേവി, രമ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.