പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകം: 10 ദിവസത്തിൽ 810 പേർക്ക് രോഗം; രണ്ടു മരണം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. ആ​ഗ​സ്റ്റി​ൽ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ 810 പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് പേ​ർ മ​രി​ച്ചു. 2413 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു. ആ​ഗ​സ്റ്റ് എ​ട്ടി​ന് മാ​ത്രം 105 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച 77 പേ​ർ​ക്കും രോ​ഗം ക​ണ്ടെ​ത്തി. ഈ ​വ​ർ​ഷം ഇ​തു​വ​രെ 8466 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 24 പേ​ർ മ​രി​ച്ചു.

പ​ക​ൽ ക​ടി​ക്കു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളാ​ണ് ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന​ത്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ കെ​ട്ടി​നി​ൽ​ക്കു​ന്ന വെ​ള്ള​ത്തി​ൽ മു​ട്ട​യി​ട്ട് കൊ​തു​കു​ക​ൾ പെ​രു​കി​യ​ത് രോ​ഗ​ബാ​ധ​ക്ക് കാ​ര​ണ​മാ​കു​ന്നു. ജൂ​ലൈ​യി​ൽ 3024 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 പേ​ർ മ​രി​ച്ചു. എ​ന്നാ​ൽ, ആ​ഗ​സ്റ്റി​ൽ ആ​ദ്യ പ​ത്ത് ദി​വ​സ​ത്തി​ന​കം ത​ന്നെ രോ​ഗ​ബാ​ധി​ത​ർ ആ​യി​ര​ത്തോ​ട് അ​ടു​ക്കു​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​നും അ​വ​യു​ടെ ഉ​റ​വി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക​യാ​ണ് രോ​ഗ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന വ​ഴി.

ഡെ​ങ്കി​പ്പ​നി കൂ​ടാ​തെ എ​ലി​പ്പ​നി, ഹെ​പ​റ്റൈ​റ്റി​സ് എ, ​ചി​ക്ക​ൻ​പോ​ക്സ്, ചി​ക്കു​ൻ ഗു​നി​യ, പ​ക​ർ​ച്ച​പ്പ​നി, അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം എ​ന്നി​വ​യും പ​ട​രു​ന്നു​ണ്ട്. ആ​ഗ​സ്റ്റി​ൽ ഏ​ഴു​പേ​ർ​ക്കാ​ണ് ഇ​തു​വ​രെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മ​ര​ണ​വു​മു​ണ്ടാ​യി. ജൂ​ലൈ​യി​ൽ 16 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി. അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ 164 പേ​ർ​ക്കാ​ണ് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്. 43 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. തി​ങ്ക​ളാ​ഴ്ച 11 പേ​ർ​ക്ക് വീ​തം എ​ലി​പ്പ​നി​യും ഹെ​പ​റ്റൈ​റ്റി​സ് എ​യും ക​ണ്ടെ​ത്തി. ആ​ഗ​സ്റ്റി​ൽ ഇ​തു​വ​രെ 130 പേ​ർ​ക്ക് എ​ലി​പ്പ​നി​യും 238 പേ​ർ​ക്ക് ഹെ​പ​റ്റൈ​റ്റി​സ് എ​യും ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ലി​പ്പ​നി ബാ​ധി​ച്ച് എ​ട്ടു​പേ​രാ​ണ് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച​ത്. തൃ​ശൂ​ർ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ എ​ച്ച് വ​ൺ എ​ൻ വ​ൺ മ​ര​ണ​വും വ​യ​നാ​ട്ടി​ൽ പ​ക​ർ​ച്ച​പ്പ​നി മ​ര​ണ​വും തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ എ​ലി​പ്പ​നി മ​ര​ണ​വു​മു​ണ്ടാ​യി. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

Tags:    
News Summary - സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകം: 10 ദിവസത്തിൽ 810 പേർക്ക് രോഗം; രണ്ടു മരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.