പട്ടാമ്പി: ശ്രീ നീലകണ്ഠ സർക്കാർ ഗവ. സംസ്കൃത കോളജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബി.എ അറബിക് (ഇ.ടി.ബി, ഒ.ബി.എച്ച്, എൽ.സി, ഇ.ഡബ്ല്യു.എസ്), ബി.എ. സംസ്‌കൃതം (എൽ.സി), ബി.എ മലയാളം (ഒ.ബി.എക്സ്), ബി.എസ്സി കെമിസ്ട്രി (ഒ.ബി.എക്സ്), ബി.എസ്സി ബോട്ടണി (ഒ.ബി.എക്സ്) വിഭാഗങ്ങളിൽ ഒഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്‌ത വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 25ന് ഉച്ചക്ക് 12ന് മുമ്പ് കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. --------------------------- ജനറൽ ബോഡി യോഗം പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആമയൂർ യൂനിറ്റ് ജനറൽ ബോഡി യോഗം പ്രസിഡൻറ് മുസ്തഫയുടെ അധ്യക്ഷതയിൽ ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പ്രജിത്, മൊയ്‌തു ഹാജി, കെ.പി.എ. റസാഖ്, ബാബു, ടി.പി. കേശവൻ, താജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുസ്തഫ (പ്രസി), അബ്ദുൽ ജവാദ് (സെക്ര), അബ്ദുൽ റസാഖ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.