അനുമോദിച്ചു

എടവണ്ണപ്പാറ: വിദ്യാർഥികളുടെ അഭിരുചിക്കായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിൽ പ്രാധാന്യം നൽക്കേണ്ടതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽനിന്ന്​ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി. ഇബ്രാഹിം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണറോട്ട് ഫാത്തിമ, വൈസ് പ്രസിഡൻറ്​ ജമീല, കെ. ഷറഫുന്നീസ, ജില്ല പഞ്ചായത്ത് അംഗം ഷെറീന ഹസീബ്, കെ.എം. ജമീല, സി. രാജേഷ്, പി. മിഥുന, ഷെറീന അസീസ് പുളിക്കൽ, വിമല പാറകണ്ടത്തിൽ, ​ൈഷജിനി ഉണ്ണി, കെ.എ. സഗീർ, ഡോ. സുധീരൻ, ഡോ. എ.കെ. അബ്​ദുൽ ഗഫൂർ, പ്രഫ. റഷീദ്, പ്രഫ. കുഞ്ഞിമോൻ എന്നിവർ പങ്കെടുത്തു. ചിത്രം: me et basheer എ പ്ലസ്​ വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ഓൺലൈൻ അനുമോദനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.