കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​സ്‍ലിം ലീ​ഗി​ന് അ​തൃ​പ്തി; ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

കാ​ഞ്ഞി​ര​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​സ​മി​തി​യി​ൽ മു​സ്‍ലിം ലീ​ഗി​നു​ള്ള അ​തൃ​പ്തി മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. വ്യാ​ഴാ​ഴ്ച ന​ട​ന്ന കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ ലീ​ഗി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും പ്ര​തി​നി​ധി​ക​ളും ഒ​രു സ്വ​ത​ന്ത്ര​നും വി​യോ​ജ​ന​ക്കു​റി​പ്പ് എ​ഴു​തി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട​ക്കെ​തി​രെ​യാ​ണ് വി​യോ​ജ​ന​ക്കു​റി​പ്പെ​ഴു​തി​യ​ത്.

അ​തേ​സ​മ​യം, സ്ത്രീ ​സു​ര​ക്ഷ പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ക്കാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​തെ​ന്നും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കാ​നാ​ണ് എ​ൽ.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​രു​ൺ ഓ​ലി​ക്ക​ൽ പ​റ​ഞ്ഞു. ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ർ​ക്കി​ങ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലീ​ഗു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ത്ത​തി​ലും കോ​ൺ​ഗ്ര​സ് ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തി​ലും മു​സ്‍ലിം ലീ​ഗി​ന് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ട്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ക​ടു​ത്ത നി​ർ​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ലീ​ഗ് അം​ഗ​ങ്ങ​ൾ വേ​റെ ബ്ലോ​ക്കാ​യി ഇ​രി​ക്കാ​നും ഈ ​തീ​രു​മാ​ന​ങ്ങ​ൾ ജി​ല്ല, മ​ണ്ഡ​ലം ലീ​ഗ്‌ ക​മ്മി​റ്റി​ക​ളെ​യും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യെ​യും അ​റി​യി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി.​ടി. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി അം​ഗം പ്ര​ഫ. പി.​എം. സ​ലാ​ഹു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി എ​ൻ. ഹു​സൈ​ൻ, ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് പ​ടു​വി​ൽ മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പൊ​റ്റ​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ പ്ര​സി​ഡ​ന്റ് പ​ദ​വി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ആ​റ് മാ​സ​ക്കാ​ലം മു​സ്‍ലിം ലീ​ഗി​ന് വി​ട്ടു​ന​ൽ​കു​മെ​ന്ന യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ന്റെ മു​ന്ന​ണി ധാ​ര​ണ പാ​ലി​ക്കാ​ത്ത​തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പേ ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു.

യു.​ഡി.​എ​ഫ് ജി​ല്ല നേ​തൃ​ത്വം പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തി​ന് പി​റ​കെ പൊ​റ്റ​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റ് സ്ഥാ​നം കോ​ൺ​ഗ്ര​സി​ലെ ജോ​യ് ജോ​സ​ഫ് രാ​ജി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ങ്ക് പ്ര​സി​ഡ​ന്റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ലീ​ഗി​ന്റെ പു​തി​യ തീ​രു​മാ​നം. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ മു​ന്നോ​ട്ട് പോ​വാ​നാ​വി​ല്ലെ​ന്നാ​ണ് ലീ​ഗ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

യു.​ഡി.​എ​ഫ് 11 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഏ​റ്റെ​ടു​ത്ത​ത്. 21 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ മു​സ്ലിം ലീ​ഗി​ന് സ്വ​ത​ന്ത​നു​ൾ​പ്പെ​ടെ മൂ​ന്നും കോ​ൺ​ഗ്ര​സി​ന് അ​ഞ്ചും കേ​ര​ള കോ​ൺ​ഗ്ര​സ് (ജെ) ​ക്ക് ഒ​ന്നും മ​റ്റ് സ്വ​ത​ന്ത്ര​രാ​യ ര​ണ്ടും ഉ​ൾ​പ്പെ​ടെ 11 പ്ര​തി​നി​ധി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ലീ​ഗ് പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ യു.​ഡി.​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളാ​ണു​ണ്ടാ​കു​ക.

ഇ​ട​തു​മു​ന്ന​ണി​യി​ൽ സി.​പി.​എ​മ്മി​ന് ആ​റും സി.​പി.​ഐ​ക്ക് ഒ​ന്നും എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​ൻ ഒ​ന്നും ഉ​ൾ​പ്പെ​ടെ എ​ട്ട് അം​ഗ​ങ്ങ​ളു​ണ്ട്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്ട​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ൻ.​ഡി.​എ​യു​ടെ ബി.​ജെ.​പി​ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളു​മു​ണ്ട്.

Tags:    
News Summary - Muslim League dissatisfied with Kanhirappuzha Gram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.