കോ​ട്ടാ​യി​യി​ൽ മൂ​ന്നു മാ​സം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത മി​നി ബ​സ് സ്റ്റാ​ൻ​ഡ്

ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ഉ​പ​ക​രി​ക്കാ​തെ കോ​ട്ടാ​യി മി​നി ബ​സ് സ്റ്റാ​ൻ​ഡ്

കോ​ട്ടാ​യി: കോ​ട്ടാ​യി സെൻറ​റി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കീ​ഴി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മ​ല​മ്പു​ഴ ക​നാ​ലി​ന് മു​ക​ളി​ൽ നി​ർ​മി​ച്ച മി​നി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നാ​ൽ ഉ​പ​കാ​ര​മി​ല്ലാ​ത്ത അ​വ​സ്ഥ. ഫെ​ബ്രു​വ​രി 27ന് ​കെ. രാ​ധാ​കൃ​ഷ്ണ​ൻ എം.​പി​യാ​ണ് മി​നി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള കോ​ട്ടാ​യി സെ​ന്റ​റി​ൽ ബ​സു​ക​ൾ ഇ​ന്നും പാ​ത​യോ​ര​ത്ത് ത​ന്നെ​യാ​ണ് നി​റു​ത്തി​യി​ടു​ന്ന​ത്.

മി​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​മു​റി നി​ർ​മി​ക്കാ​ത്ത​തി​നാ​ലും വെ​യി​ലും മ​ഴ​യും കൊ​ള്ളാ​തെ നി​ൽ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് ബ​സു​ക​ൾ മി​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കാ​ത്ത​തെ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കോ​ട്ടാ​യി സെ​ന്റ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്നും കോ​ടി​ക​ൾ മു​ട​ക്കി മി​നി ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ച്ചി​ട്ട് ഒ​രു ഉ​പ​കാ​ര​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

Tags:    
News Summary - Kottayi mini bus stand remains unused even after three months of inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.