നെല്ലിൽ ഈർപ്പം; കർഷകർക്ക് ദുരിതം
ആലത്തൂർ: കൊയ്ത്ത് സമയത്ത് പെയ്ത മഴ നെൽകർഷകർക്ക് ദുരിതമായി. ഉണക്കിയെടുത്ത നെല്ലിൽ, മഴ പെയ്തതോടെ വീണ്ടും ഈർപ്പം വന്ന് തുടങ്ങി. കറ്റക്കളങ്ങൾ ഇല്ലാത്തതിനാൽ റോഡരിാിലാണ് നെല്ല് ഉണക്കുന്നത്. സംഭരണം ഇനിയും വൈകിയാൽ വിളവെടുത്ത നെല്ല് സൂക്ഷിക്കാൻ കഴിയാതെ വരും. കൊയ്ത്തിന് പാകമായ നെൽച്ചെടികൾ മഴയിൽ വീഴുന്നതും വലിയ നഷ്ടമുണ്ടാക്കും. വീണ നെൽചെടികൾ യന്ത്രത്തിൽ കൊയ്തെടുക്കാനാകില്ല. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്തേണ്ടിവരും. അത് ചെലവ് വർധിപ്പിക്കും.
മഴയിൽ വീഴുന്ന നെൽചെടിയുടെ തണ്ട് നശിക്കുന്നതിനാൽ വൈക്കോലും കിട്ടില്ല. ഓരോ സീസൺ കഴിയുന്തോറും ചെറുകിട കർഷകർക്ക് ഭാരിച്ച കടമാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.