ഒ​റ്റ​പ്പാ​ല​ത്ത് മ​ഞ്ഞ​പ്പി​ത്തം; കി​ണ​ർ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

ഒ​റ്റ​പ്പാ​ലം: മേ​ഖ​ല​യി​ലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​ത്തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. വ​രോ​ട് കെ.​പി.​എ​സ്.​എം.​എം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വി​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കി​ണ​റു​ക​ളി​ൽ നി​ന്ന് കു​ടി​വെ​ള്ള സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ​യ​ൻ​സ് വി​ഭാ​ഗം റി​സ​ർ​ച്ച് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സാ​മ്പി​ൾ ശേ​ഖ​ര​ണം. അ​ന​ങ്ങ​ന്ന​ടി, തൃ​ക്ക​ടി​രി, വ​രോ​ട് മേ​ഖ​ല​ക​ളി​ലെ മ​ഞ്ഞ​പി​ത്ത വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക്കാ​യി പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.

ഒ​റ്റ​പ്പാ​ലം ഭാ​ഗ​ത്തെ ഭാ​ര​ത​പു​ഴ​യു​ടെ പ​രി​സ​രം, ന​ഗ​ര​സ​ഭ ഓ​ഫീ​സ് വാ​ർ​ഡ്, വ​രോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കി​ണ​റു​ക​ളി​ൽ നി​ന്നും സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. വെ​ള്ള​ത്തി​ന്‍റെ ക​നം, ക​ള​ർ, പി.​എ​ച്ച് മൂ​ല്യം, കോ​ളി​ഫോം, അ​മോ​ണി​യ, ക്ലോ​റൈ​ഡ്, അ​യേ​ൺ, പൊ​ട്ട​ൻ​ഷ്യ​ൽ, ക​ണ്ട​ക്റ്റ​ൻ​സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ജ​ല​ത്തി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കും.

ഒ​റ്റ​പ്പാ​ലം എ​ൻ.​എ​സ്.​എ​സ് കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പി​ക ഡോ. ​പ്രി​യ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ വ​രോ​ട് സ്കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ണ്ട​റി വി​ഭാ​ഗം സു​വോ​ള​ജി അ​ധ്യാ​പ​ക​ൻ ഷാ​ജി താ​ഴ​ത്തു വീ​ട്, വി​ദ്യാ​ർ​ഥി​ക​ളാ​യ കീ​ർ​ത്ത​ന, ആ​ദി​ത്യ എ​ന്നി​വ​രാ​ണ് വെ​ള്ളം പ​രി​ശോ​ധി​ക്കു​ന്ന​ത്.

ന​ഗ​ര, ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട താ​ര​ത​മ്യ പ​ഠ​ന​വും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രം ഓ​ഫി​സ​ർ ടി.​പി. പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. കൗ​ൺ​സി​ല​ർ​മാ​രാ​യ ഹാ​ഫി​യ നൗ​ഷാ​ദ്, സ​ജീ​ഷ് എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - students collect well water samples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.