Posted On
date_range Updated On
date_range നവരാത്രിയാഘോഷം: അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു ഒരുങ്ങി
കൊല്ലങ്കോട്: നവരാത്രിയാഘോഷ ഭാഗമായി കൊല്ലങ്കോട് മേഖലയിലെ അഗ്രഹാരങ്ങൾ ഭക്തിസാന്ദ്ര മായി. കിഴക്കേ ഗ്രാമം, പുതുഗ്രാമം, പെരുമാൾ കോവിൽ ഗ്രാമം, ആലമ്പള്ളം ഗ്രാമം തുടങ്ങിയ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലു തയാറായി. ബൊമ്മ എന്നാല്‍ പാവയെന്നും കൊലു എന്നാല്‍ പടവുകള്‍ എന്നുമാണ് അര്‍ഥം.. ബൊമ്മക്കൊലു ഒരുക്കുന്ന പടവുകളിൽ ദേവീ ദേവന്‍മാരുടെ കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങളാണ് ഒരുക്കുന്നത്. സരസ്വതീ ദേവി, ദശാവതാരങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും തുടങ്ങിയവയെല്ലാം ബൊമ്മകളായി വെക്കാറുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ രുപങ്ങളുമുണ്ടാകുമെന്ന് പുതുഗ്രാമത്തിലെ പൂജാരിയും സംഗീതാധ്യാപകനുമായ ഗുഹൻ സ്വാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.