ചെ​റു​വ​യ​ൽ രാ​മ​നെ സ​ന്ദ​ർ​ശി​ച്ച ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ്

അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ

ചെ​റു​വ​യ​ൽ രാ​മ​ൻ; ആ ചാ​മ​ക്ക​ഞ്ഞി​യു​ടെ രു​ചി മാ​യാ​തെ ര​മേ​ശ് ബാ​ബു​വും സം​ഘ​വും

പു​തു​ന​ഗ​രം: പ​ത്മ​ശ്രീ നേ​ടി​യ സ​മ​യ​ത്ത് ചെ​റു​വ​യ​ൽ രാ​മ​ന്റെ വീ​ട്ടി​ലെ​ത്തി​യ ഓ​ർ​മ​യി​ൽ ര​മേ​ശ് ബാ​ബു​വും സം​ഘ​വും. 2023ലാ​ണ് ആ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹ​രി​ത​സേ​ന വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, പ​ത്മ​ശ്രീ ല​ഭി​ച്ച ചെ​റു​വ​യ​ൽ രാ​മ​നെ അ​ഭി​ന​ന്ദി​ക്കാ​ൻ 20 പേ​ര​ട​ങ്ങു​ന്ന സം​ഘം വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. ത​ന്റെ കൃ​ഷി​യി​ടം കാ​ണി​ച്ച് കൊ​ടു​ത്ത അ​ദ്ദേ​ഹം, പ​ര​മാ​വ​ധി ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യ​ണ​മെ​ന്നും മാ​ര​ക കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും പ​റ​ഞ്ഞു.

ചെ​റി​യ ജീ​വി​ക​ളെ കൊ​ല്ലു​ന്ന രീ​തി കൃ​ഷി​യു​ടെ നാ​ശ​ത്തി​ന് ത​ന്നെ വ​ഴി​വെ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ചാ​മ​ക്ക​ഞ്ഞി ന​ൽ​കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​ക്കി​യ​തെ​ന്ന് പെ​രു​മ്പി​ലെ സ്റ്റു​ഡി​യോ ഉ​ട​മ ര​മേ​ശ് ബാ​ബു പ​റ​യു​ന്നു. 30 നെ​ൽ​വി​ത്തി​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന ചെ​റു​വ​യ​ൽ രാ​മ​ൻ അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും പ​ക​ർ​ന്ന് ന​ൽ​കി. സു​കു​മാ​ര​ൻ വ​ർ​ണം, മ​ണി​ക​ണ്ഠ​ൻ മു​ള​യ​ങ്കാ​വ്, ര​തീ​ഷ് ആ​ല​ത്തൂ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 20 പേ​ര​ട​ങ്ങു​ന്ന സം​ഘം അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്. 

അവസാനം വരെ ക​ർ​ഷ​ക​ർക്കൊപ്പം

കൊ​ല്ല​ങ്കോ​ട്: നെ​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ശ​ബ്ദി​ച്ച ചെ​റു​വ​യ​ൽ രാ​മ​നെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് കൊ​ല്ല​ങ്കോ​ട്ടെ ക​ർ​ഷ​ക​ർ. സം​ഭ​രി​ച്ച നെ​ല്ലി​ന് വി​ല ല​ഭി​ക്കാ​ത്ത​തി​നെ​തി​രെ 2013 സെ​പ്റ്റം​ബ​റി​ൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പാ​ല​ക്കാ​ട് ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​ത് ചെ​റു​വ​യ​ൽ രാ​മ​നാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് ഇ​പ്പോ​ഴും പ്ര​സ​ക്തി​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​സം​ര​ക്ഷ​ണ​സ​മി​തി ര​ക്ഷാ​ധി​കാ​രി ചി​ദം​ബ​ര​ൻ കു​ട്ടി പ​റ​ഞ്ഞു. നെ​ൽ​ക്ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ തോ​തി​ൽ താ​ങ്ങു​വി​ല ല​ഭ്യ​മാ​ക്കാ​ത്ത കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ അ​ദ്ദേ​ഹം ശ​ബ്ദ​മു​യ​ർ​ത്തി. 

Tags:    
News Summary - Ramesh Babu and Team Visit Cheruvayal Raman: Cherishing the Taste of Chama Kanji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.