പ​രി​ക്കേ​റ്റ മാ​ധ​വി, മ​നോ​ജ് എ​ന്നി​വ​രെ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു

കാട്ടാനക്കലിയിൽ വീട് തകർന്നു വയോധികക്കും മകനും പരിക്ക്

ക​ല്ല​ടി​ക്കോ​ട്: ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നേ​ക്ക​റി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തു​ടി​ക്കോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ വീ​ട് ത​ക​ർ​ന്നു. ഒ​റ്റ​യാ​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വ​യോ​ധി​ക​ക്കും മ​ക​നും വീ​ണ് പ​രി​ക്കേ​റ്റു.

തു​ടി​ക്കോ​ട് മാ​ധ​വി (60), മ​ക​ന്‍ മ​നോ​ജ് (34) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ ഇ​രു​വ​രെ​യും ക​ല്ല​ടി​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്.

ഷീ​റ്റു മേ​ഞ്ഞ വീാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്. ആ​ക്ര​മ​ണ​സ​മ​യ​ത്ത് അ​ഞ്ചു​പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ന വീ​ടി​നു​നേ​രെ ചി​ന്നം വി​ളി​ച്ച് വ​രു​ന്ന​ത് ക​ണ്ട് മാ​ധ​വി മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു​ണ​ര്‍ത്തി.

തു​ട​ര്‍ന്ന് അ​ഞ്ചു​പേ​രും പു​റ​ത്തേ​ക്ക് ഓ​ടി പോ​കു​ന്ന​തി​നി​ടെ വീ​ണാ​ണ് മാ​ധ​വി​ക്കും മ​നോ​ജി​നും കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. തൊ​ട്ടു​പി​ന്നാ​ലെ കാ​ട്ടാ​ന വീ​ട് പൂ​ര്‍ണ​മാ​യി ത​ക​ര്‍ത്തു.

ഒ​റ്റ​യാ​ന്റെ ആ​ക്ര​മ​ണം കാ​ര​ണം തു​ടി​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​ർ ഭീ​തി​യി​ലാ​ണ്. ഷോ​ള​യൂ​ര്‍, മൂ​ല​ഗം​ഗ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ഹ​രി​ക്കു​ന്ന ഒ​റ്റ​യാ​നാ​ണ് തു​ടി​ക്കോ​ടു​മെ​ത്തി​യ​തെ​ന്ന് വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന സാ​ന്നി​ധ്യം അ​റി​ഞ്ഞ​ത് പ്ര​കാ​രം ചൊ​വ്വാ​ഴ്ച രാ​ത്രി പാ​ല​ക്ക​യം ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ ഈ ​പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്ത് നി​ന്ന് മാ​റി​യ സ​മ​യ​ത്താ​ണ് കാ​ട്ടാ​ന ഊ​ര് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തോ​ള​മാ​യി കാ​ട്ടാ​ന ഈ ​പ്ര​ദേ​ശ​ത്തു​ണ്ട്. ഈ ​ഭാ​ഗ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്നും പാ​ല​ക്ക​യം സ്‌​റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​രും ദ്രു​ത​ക​ർ​മ സേ​ന​യും ചേ​ര്‍ന്ന് ആ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Wild Elephant Destroys House; Elderly Woman and Son Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.