മങ്കര കാളികാവ് റെയിൽവെ മേൽപാലം നിർമാണം പുരോഗതിയിൽ
മങ്കര: മങ്കര കാളികാവ് റെയിൽവെ മേൽപാലം നിർമാണ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 31.63 കോടി രൂപ ചെലവിലാണ് റെയിൽവെയുടെ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പ്രവൃത്തി പകുതിയിലേറെ പൂർത്തിയായി. 15 ലേറെ ഭൂവുടമകൾ സ്ഥലം നൽകിയിട്ടുണ്ട്. പ്രവൃത്തിക്കായി മങ്കര കാളികാവ് റോഡടച്ചത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇതോടെ പ്രവൃത്തി വേഗം പൂർത്തീകരിക്കാനാകുമെന്ന് റെയിൽവെ അധികൃതർ പറയുന്നു. 2027 പകുതിയോടെ പൂർത്തീകരിക്കാനാകുമെന്നാണ് റെയിൽവെയുടെ കണക്ക് കൂട്ടൽ. 80 ഓളം ട്രെയിനുകൾ ഈ വഴി കടന്ന് പോകുന്നതിനാൽ ഇടക്കിടക്ക് ഗേറ്റ് അടക്കേണ്ടി വരുന്നുണ്ട്. ഇത് മൂലം യാത്രക്കാർ പലപ്പോഴും പ്രയാസപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് മേൽപാലം വേണമെന്നാവശ്യം ശക്തമായതും റെയിൽവെ ഏറ്റെടുത്തതും. പാലം പൂർത്തിയായാൽ കോങ്ങാട്, കേരളശേരി, ലക്കിടി, മങ്കര, പത്തിരിപ്പാല ഭാഗത്തുള്ളവർക്ക് പാലക്കാട്, കോട്ടായി, കുഴൽമന്ദം എന്നിവിടങ്ങൾ എത്താനുള്ള എളുപ്പവഴിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.