കേരള ഹൈകോടതി സമുച്ചയം
ഫയര്‍ എന്‍.ഒ.സി ഇല്ല; തോരാപുരം പാര്‍ക്ക് പ്രവര്‍ത്തനത്തിന് ഹൈകോടതി സ്റ്റേ
മണ്ണാര്‍ക്കാട്: തോരാപുരത്തെ സ്വകാര്യ പാര്‍ക്ക് ഫയര്‍ എന്‍.ഒ.സി ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. പ്രദേശവാസികള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രിക്കല്‍ ഡയറക്ടറേറ്റില്‍ നിന്ന് നിരാക്ഷേപപത്രമില്ലാതെ പ്രവര്‍ത്താനുമതി നല്‍കരുതെന്ന് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
മാസങ്ങൾക്ക് മുമ്പ് തോരാപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ പാര്‍ക്കിനെതിരെ പ്രദേശവാസികള്‍ നഗരസഭക്കും ജില്ല കലക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് പാര്ക്കിന് നഗരസഭസ്സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പാര്‍ക്കിലേക്കെത്തുന്ന വാഹനങ്ങളുടെ തിരക്ക് കാരണം നഞ്ചപ്പ നഗറിലും മറ്റും ഗതാഗതക്കുരുക്കുണ്ടാകുന്നുവെന്നതായിരുന്നു പ്രധാന പരാതി.
കഴിഞ്ഞ മാസം ചേര്‍ന്ന നഗരസഭ കൗണ്‍സിൽ യോഗത്തില്‍, വാഹനത്തിരക്ക് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ സ്വകാര്യവ്യക്തി സ്വന്തം ഉത്തരവാദിത്വത്തില്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന അറിയിപ്പിന്മേല് നഗരസഭ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.
ഇതിനെതിരെയാണ് പ്രദേശവാസികള്‍ ഹൈകോടതിയെ സമീപിച്ചത്. ഫയര്‍ എന്‍.ഒ.സി ഇല്ലാത്ത പാര്ക്കിന് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് പുറപ്പെടുവിച്ച ഉത്തരവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.