കൊ​ടു​വാ​യൂ​ർ ടൗ​ണി​ൽ നൊ​ച്ചൂ​ർ പ​ള്ളി​ക്ക​ടു​ത്ത് പാ​ലു​മാ​യി എ​ത്തി​യ ലോ​റി​യും കോ​ഴി ക​യ​റ്റി​യ ലോ​റി​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ച കൂ​ട്ടി​യി​ടി​ച്ച​പ്പോ​ൾ

കൊ​ടു​വാ​യൂ​ർ ബൈ​പാ​സ്: നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു

കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​ർ ബൈ​പാ​സ് നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു. ന​ഗ​ര​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി 5.1 കി​ലോ​മീ​റ്റ​ർ ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ മൂ​ന്നു​ വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​താ​ണ്​ കാ​ര​ണം.

ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​വ​ക്കോ​ട് മു​ത​ൽ എ​ത്ത​ന്നൂ​ർ പാ​ലം വ​രെ​യും മാ​നാം​കു​ള​മ്പ് വ​രെ​യു​മു​ള്ള 19.48 ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. തേ​ങ്കു​റു​ശ്ശി ഒ​ന്ന് വി​ല്ലേ​ജി​ൽ 24.23 സെ​ന്‍റ്, പെ​രു​വെ​മ്പി​ൽ 1.15 ഏ​ക്ക​ർ, കൊ​ടു​വാ​യൂ​ർ ഒ​ന്ന് വി​ല്ലേ​ജി​ൽ 9.94 ഏ​ക്ക​ർ, കൊ​ടു​വാ​യൂ​ർ ര​ണ്ടി​ൽ ബ്ലോ​ക്ക് ഒ​ന്നി​ൽ 3.85 ഏ​ക്ക​ർ, ബ്ലോ​ക്ക് ര​ണ്ടി​ൽ 4.64 ഏ​ക്ക​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ ബൈ​പാ​സി​ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

കൊ​ടു​വാ​യൂ​ർ ബൈ​പാ​സ് പ​ദ്ധ​തി​ക്കാ​യി ആ​ർ.​ബി.​ഡി.​സി.​കെ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​രേ​ഖ അം​ഗീ​ക​രി​ച്ച കി​ഫ്ബി 38.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ 2019 ജ​നു​വ​രി​യി​ൽ സ​ർ​ക്കാ​ർ ജി​ല്ല ക​ല​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്​ 2020 ജ​നു​വ​രി​യി​ൽ റ​വ​ന്യൂ അ​ധി​കാ​രി​ക​ളു​മാ​യി സം​യു​ക്ത പ​രി​ശോ​ധ​ന​യും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​വും ന​ട​ത്തി.

വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന അ​റി​യി​പ്പ്​ ല​ഭി​ച്ച​ത​ല്ലാ​തെ പ്ര​വൃ​ത്തി മു​ന്നോ​ട്ടു​പോ​യി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ 7.8 കോ​ടി രൂ​പ കൂ​ടി കി​ഫ്ബി അ​നു​വ​ദി​ച്ച​തി​നാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് ബൈ​പാ​സ് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ബൈ​പാ​സ്​ യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​നാ​ൽ നി​ല​വി​​ലു​ള്ള റോ​ഡി​ൽ അ​പ​ക​ട​വും പ​തി​വാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, ബൈ​പാ​സ് റോ​ഡ് ന​ട​പ​ടി​ക​ൾ നി​ല​ച്ചി​ട്ടി​ല്ലെ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ടു​വാ​യൂ​രി​ൽ എ​ത്തി​യ​താ​യും കെ. ​ബാ​ബു എം.​എ​ൽ.​എ പ​റ​ഞ്ഞു. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ബൈ​പാ​സ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Koduvayur Bypass: Construction process drags on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.