കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ​നി​ന്ന് വീ​ണ്ടും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന് ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ടി​ക്ക​റ്റ് ചാ​ർ​ജ് പി​രി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും ടി​ക്ക​റ്റ് കൗ​ണ്ട​റും സാ​മ​ഗ്രി​ക​ളും കൈ​മാ​റ​ണ​മെ​ന്നും ക​രാ​ർ ക​മ്പ​നി​യാ​യ എ​ഫ്.​എ​സ്.​ഐ.​ടി​യോ​ട് നോ​ഡ​ൽ ഓ​ഫി​സ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​നി​ർ​ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​തെ​യാ​ണ് ക​രാ​ർ ക​മ്പ​നി മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന് വ​രു​മാ​ന​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ജ​ല​സേ​ച​ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ടി​ക്ക​റ്റ് പി​രി​വ് നി​ർ​ത്തി കൗ​ണ്ട​ർ കൈ​മാ​റ​ണ​മെ​ന്ന് ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ദ്യാ​ന ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കും വ​രെ വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്ന ക​രാ​ർ, സ്വ​കാ​ര്യ ക​മ്പ​നി ലം​ഘി​ച്ചെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഫ്.​എ​സ്.​ഐ.​ടി റീ​ഡി​ഫൈ​ൻ ഡെ​സ്റ്റി​നേ​ഷ​ൻ എ​ന്ന ക​മ്പ​നി​യാ​ണ് ക​രാ​റു​കാ​ർ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ 2026 ഫെ​ബ്രു​വ​രി വ​രെ ല​ഭി​ച്ച വ​രു​മാ​നം തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​രാ​ർ ക​മ്പ​നി​ക്ക് നേ​ര​ത്തെ ക​ത്ത​യ​ച്ചി​രു​ന്നു.

30 വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ. മാ​ർ​ച്ച് 28ന​കം വ​രു​മാ​നം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​റി​ന് തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ന്റെ ഒ​രു പ​ങ്ക് സ​ർ​ക്കാ​റി​ലേ​ക്ക് അ​ട​ച്ച​താ​യി ക​രാ​ർ ക​മ്പ​നി പ​റ​യു​ന്നു. 161 കോ​ടി രൂ​പ​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന പ​ദ്ധ​തി​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ക. 

Tags:    
News Summary - Kanjirapuzha Park management to be handed over to the government again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.