പൊലീസ് അന്വേഷണം ദ്രുതഗതിയിൽ; മോഷ്ടിച്ച ആഭരണവും പണവും വീട്ടുമുറ്റത്ത്!

ആലത്തൂർ: പഴമ്പാലക്കോട് പൂട്ടിയിട്ട വീട്ടിൽ പകൽ നടന്ന മോഷണത്തിൽ നഷ്‌ടപ്പെട്ട സ്വർണാഭരണവും പണവും തിരികെ കിട്ടി. ഏകദേശം 10 പവൻ വരുന്ന ആഭരണവും 90,000 രൂപയുമാണ് നഷ്ടപ്പെട്ടിരുന്നത്. പഴമ്പാലക്കോട് താനത്ത് ടി.കെ. ജോയിയുടെ വീട്ടിലാണ് മാർച്ച് 31ന് ഉച്ചക്ക് മോഷണം നടന്നിരുന്നത്. ജോയിയുടെ ഭാര്യ അവരുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

ജോയി ഭാര്യയെയും കൂട്ടി തിരിച്ചെത്തിയപ്പോൾ വീടിന്‍റെ വാതിൽ തുറന്ന് കിടക്കുന്നതായി കണ്ടു. പരിശോധനയിൽ കിടപ്പ് മുറിയുടെ അലമാറയിൽ സൂക്ഷിച്ച ആഭരണവും പണവും നഷ്ടപ്പെട്ടിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ആലത്തൂർ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഞായറാഴ്ച നഷ്‌ടപ്പെട്ട ആഭരണവും പണവും കടലാസിൽ പൊതിഞ്ഞ് വെച്ച വിധം വീട്ടുവളപ്പിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Police investigation underway; stolen jewelry and money found in backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.