ആ​ന​ന്ദ് സെ​ബാ​സ്റ്റ്യ​ൻ പ​ട്ട​കു​ന്നേ​ൽ

മുണ്ടൂർ ഐ.ആർ.ടി.സി ശാസ്ത്രജ്ഞന് ജിയോസ്പേഷ്യൽ ബഹുമതി

പാലക്കാട്: മുണ്ടൂർ ഇന്‍റഗ്രേറ്റഡ് റൂറൽ ടെക് നോളജി സെന്‍റർ (ഐ.ആർ.ടി.സി) ശാസ്ത്രജ്ഞന് ആഗോള ജിയോസ്പേഷ്യൽ ബഹുമതി ലഭിച്ചു. ജിയോസ്പേഷ്യൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷൻ സീനിയർ സയന്റിസ്റ്റും വിഭാഗം മേധാവിയുമായ ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേലാണ് പ്രശസ്തമായ ജിയോസ്പേഷ്യൽ റെെസിങ് സ്റ്റാർ 2026 പട്ടികയിൽ ഇടംനേടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായത്.

ലോകമെമ്പാടുമുള്ള 40 വയസിന് താഴെയുള്ള നവോത്ഥാന ജിയോസ്പേഷ്യൽ നേതാക്കളെയും യുവ ഗവേഷകരെയും തെരഞ്ഞെടുക്കുന്ന ജിയോസ്പേഷ്യൽ റെെസിങ് സ്റ്റാർസ് സംരംഭത്തിലെ 50 അംഗങ്ങളിലൊരാളാണ് ഇദ്ദേഹം. ഐ.ആർ.ടി.സിയിലെ ജിയോസ്പേഷ്യൽ വിഭാഗത്തെ നയിച്ച് ജി.ഐ‌.എസ്, റിമോട്ട് സെൻസിങ്, കൃത്രിമബുദ്ധി അധിഷ്ഠിത പരിസ്ഥിതി ഗവേഷണം എന്നിവ വഴി സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ കൈകാര്യം ചെയ്യുന്നയാളാണ് ആനന്ദ്. ഗ്രാമപഞ്ചായത്തുകളിലെ കാർബൺ ന്യൂട്രാലിറ്റി പ്രോഗ്രാമുകൾ, സ്പേഷ്യൽ പ്ലാനിങ് എന്നിവയിലും അദ്ദേഹത്തിന്റെ സംഘത്തിെൻറ ഇടപെടൽ ശ്രദ്ധേയമാണ്.

ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിലെ ഡിപ്പാർട്മെന്റ് ഓഫ് ജിയോ സ്പേഷ്യൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പി.എച്ച്.ഡി ഗവേഷകൻ കൂടിയാണ്.m പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നവീന ജിയോസ്പേഷ്യൽ സാങ്കേതിക വിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്നതാണ് ഗവേഷണ മേഖല. രണ്ട് വർഷം മുമ്പ് ഋഷികേശിൽനിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗർ വരെ സംഘടിപ്പിച്ച ഗംഗ- യമുന ജല ഗുണനിലവാര പരിശോധനയിലും ആനന്ദ് പങ്കാളിയായിരുന്നു.

Tags:    
News Summary - Geospatial honor for Mundoor IRTC scientist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.