അകത്തേത്തറയിൽ പ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫ്

അകത്തേത്തറ: ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ച 1966 മുതൽ വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന കോൺഗ്രസ് ഭരണത്തിലായിരുന്നു അകത്തേത്തറ. 22 വർഷത്തിനുശേഷം സി.പി.എം നേതൃത്വം നൽകിയ എൽ.ഡി.എഫ് 1988 മുതൽ 2025 വരെയുള്ള 37 വർഷക്കാലം പഞ്ചായത്തിന്‍റെ ഭരണസാരഥ്യം വഹിച്ചു. ഇടതുമുന്നണിയിലെ ഘടകക്ഷിയായ സി.പി.ഐ പിന്തുണ ഭരണമുന്നണിക്കുണ്ട്. 2015 മുതൽ ബി.ജെ.പി വിജയക്കൊടി പാറിച്ച പഞ്ചായത്താണിത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലെ പോരായ്മകളും പടലപിണക്കങ്ങളും കോൺഗ്രസിനെ തെരഞ്ഞെടുപ്പ് ഗോദയിൽ സംപൂജ്യരാക്കി. എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി സുനിത അന്തകൃഷ്ണനാണ് പഞ്ചായത്ത് പ്രസിഡന്‍റ്. ആകെയുള്ള 17 വാർഡുകളിൽ എൽ.ഡി.എഫിലെ സി.പി.എമ്മിന് ഒമ്പതും സി.പി.ഐക്ക് ഒന്നും ഉൾപ്പെടെ 10 പ്രതിനിധികളുണ്ട്.

ബി.ജെ.പിക്ക് ഏഴ് അംഗങ്ങളാണുള്ളത്. ഇടത് കോട്ടയായ അകത്തേത്തറയിൽ വിള്ളൽ വീഴ്ത്തി പഴയ പ്രതാപം വീണ്ടെടുക്കാൻ യു.ഡി.എഫും ഭരണം നിലനിർത്താൻ എൽ.ഡി.എഫും രംഗത്തുണ്ട്. ബി.ജെ.പിയും കൂടുതൽ സീറ്റുകൾ നേടാനുള്ള ഒരുക്കത്തിലാണ്.

Tags:    
News Summary - Kerala local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.