സന്ദീപ്
Posted On
date_range Updated On
date_range മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ ചെങ്ങോട്ടൂർ സ്വദേശി സന്ദീപാണ് (35) എക്സൈസിന്റെ പിടിയിലായത്. കോയമ്പത്തൂരിൽനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സിയിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് വാഹനപരിശോധനയിൽ കണ്ടെടുത്തത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം.
യുവാവിനെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എ. മുഹമ്മദ് റിയാസ്, പി.കെ. ഷിബു, ദേവകുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ ശ്രീധർ, കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, അജിത്, അരുൺ, അശ്വാന്ത്, സുബിൻ രാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.