Posted On
date_range Updated On
date_range കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി
പാലക്കാട്: കലക്ടറേറ്റിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ 11ന് ശേഷമാണ് കലക്ടറേറ്റിലേക്ക് ഇ-മെയിൽ സന്ദേശം എത്തിയത്. ഉടനെ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് മുമ്പും കലക്ടറേറ്റിൽ ബോംബ് ഭീഷണി വന്നിരുന്നു.
അന്നും പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. ഏതാനും ദിവസംമുമ്പ് നഗരത്തിലെ ബാങ്കിലും സമാന സന്ദേശം ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇടുക്കിയിലും ഇത്തരത്തിൽ സന്ദേശം എത്തി. സമീപകാലത്തായി ഇത്തരം വ്യാജ സന്ദേശങ്ങൾ വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.