പാലക്കാട്: സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വക്കീല്‍ ഗുമസ്തന്‍ അറസ്റ്റില്‍. പാലക്കാട് പിരായിരി കൃഷ്ണ റോഡില്‍ കറുപ്പം വീട്ടില്‍ മുഹമ്മദ് ഷഫീക്കിനെയാണ് (24) ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് ഏഴ് പവന്റെ സ്വര്‍ണക്കട്ടി കവര്‍ന്ന കേസിലെ മൂന്ന് പ്രതികളിലൊരാളാണ് ഷഫീക്ക്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികളിലൊരാള്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കില്‍ കാത്തുനിന്ന ഷഫീക്കിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു. പ്രതികളെ ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.