കടുവ ഭീഷണി നേരിടുന്ന നന്നങ്ങാടി ഭാഗത്ത് വനംവകുപ്പ്
കാമറ സ്ഥാപിക്കുന്നു
മംഗലം ഡാം: ജനവാസ മേഖലയിൽ കടുവ ഭീതി തുടരുന്ന സാഹചര്യത്തിൽ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയുടെ വിവിധ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വനം വകുപ്പിന്റെ നടപടി.
നന്നങ്ങാടിയിൽ കടുവ മാനിനെ പിടിച്ചുകൊന്ന ഭാഗത്തും കഴിഞ്ഞ ദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയ മാനലകുന്ന് താഴ്ഭാഗത്തുമാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാൻ നിലവിൽ അനുമതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അനുമതി ലഭ്യമാകുന്ന മുറക്ക് ഉടൻ തന്നെ കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.എ. മുഹമ്മദ് ഹാഷിം അറിയിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. രാത്രികളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.