ലക്കിടി പുത്തിരി പാടം പാടശേഖരത്തിൽ കാട്ടുപന്നി നശിപ്പിച്ച നെൽകൃഷി
ലക്കിടി: ലക്കിടി ഗേയ്റ്റിന് സമീപം പുത്തിപാടം പാടശേഖരത്തിൽ കാട്ടുപന്നിക്കൂട്ടം അഴിഞ്ഞാടി നാല് ഏക്കർ നെൽകൃഷി നശിച്ചു.
കതിർ വരാറായ സമയത്താണ് കൃഷിനാശം. തുടർച്ചയായ മഴയും കർഷകർക്ക് വിനയായി. കാട്ടുപന്നികളെ തടയാൻ വരമ്പിൽ കമ്പികെട്ടി പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രഭാകരൻ, കൊച്ചു മോഹനൻ, ശങ്കരനാരായണൻ, ബിജു, കനി എന്നിവരുടെ കൃഷിയാണ് നശിച്ചത്. കാട്ടുപന്നികളെ പിടികൂടാൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൃഷിനശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പറമ്പുള്ളിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നിയെ വനം വകുപ്പിെൻറ ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊന്നു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഇര്‍ഷാദ് സ്കൂളിന് സമീപത്തെ മേലേപ്പാട്ട് ചാമി നായരുടെ സ്ഥലത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചത്. ഇതില്‍ ഒരെണ്ണം രക്ഷപ്പെട്ടു. ഇതോടെ മണ്ണാര്‍ക്കാട് റേഞ്ചിന് കീഴില്‍ ടാസ്ക്ഫോഴ്സ് വെടിവെച്ച് കൊന്ന കാട്ടുപന്നികളുടെ എണ്ണം നാലായി. വനാതിര്‍ത്തിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ പുറത്തുള്ള ഭാഗങ്ങളിലെ ശല്യക്കാരായ കാട്ടുപന്നികളെയാണ് കൊല്ലുന്നത്. വനാതിര്‍ത്തിയിലെ മിക്കയിടങ്ങളിലും കാട്ടുപന്നി ശല്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.