ക്ഷേത്രത്തില്‍നിന്ന് വിളക്കുകള്‍ മോഷ്ടിച്ച പിതാവും മകനും പിടിയിൽ

മണ്ണാര്‍ക്കാട്: പത്തുകുടി ശിവക്ഷേത്രത്തില്‍നിന്ന് വിളക്കുകള്‍ മോഷ്ടിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ പിതാവിനെയും മകനെയും മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.

തമിഴ്‌നാട് അരിയല്ലൂര്‍ പെരിയവളയം സൗത്ത് സ്ട്രീറ്റില്‍ വിശ്വനാഥന്‍ (58), മകന്‍ കണ്ണന്‍ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. എട്ട് തൂക്കുവിളക്ക് പ്രതികളില്‍നിന്ന് കണ്ടെടുത്തു. വിളക്കുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നെല്ലിപ്പുഴയില്‍നിന്നാണ് എസ്.ഐ സുനിലിന്റെ നേതൃത്വത്തിലെ സംഘം ഇവരെ പിടികൂടിയത്. അഡീഷനല്‍ എസ്‌.ഐ സുധീര്‍, സി.പി.ഒമാരായ ബിമല്‍, കമറുദ്ദീന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Father and son arrested for stealing lamps from temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.