തേ​ങ്ങ​ക്ക് വി​ല​ക്കു​റ​വ് ചി​ല്ല​റ​ക്കാ​ര​ന​ല്ല ചി​ര​ട്ട; വ​ൻ ഡി​മാ​ന്റ്

പ​ത്തി​രി​പ്പാ​ല: പ​ച്ച തേ​ങ്ങ​വി​ല ഇ​ടി​യു​മ്പോ​ഴും ചി​ര​ട്ട വി​ല കു​തി​ക്കു​ന്നു. തേ​ങ്ങ കി​ലോ​ക്ക് 45 രൂ​പ​യാ​ണെ​ങ്കി​ൽ ഒ​രു കി​ലോ ചി​ര​ട്ട​ക്ക് 33 രൂ​പ​യാ​ണ് വി​ല. ഒ​രു​കാ​ല​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്ന ചി​ര​ട്ട​ക്ക് ഇ​പ്പോ​ൾ വ​ൻ​താ​ര​പ​രി​വേ​ഷ​മാ​യി. ചി​ര​ട്ട​ക​ൾ അ​ന്വേ​ഷി​ച്ച് വാ​ഹ​ന​വു​മാ​യി വീ​ടു​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​ർ എ​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ​ത്രേ ചി​ര​ട്ട ക​യ​റ്റി പോ​കു​ന്ന​ത്. സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നാ​യി​ട്ടാ​ണ് ചി​ര​ട്ട ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ ചി​ര​ട്ട​ക്ക​രി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചി​ര​ട്ട​ക്ക് വ​ൻ ഡി​മാ​ന്റാ​യി മാ​റി. അ​തേ​സ​മ​യം, തേ​ങ്ങ​ക്ക് 45 രൂ​പ​യാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

Tags:    
News Summary - Drop in coconut prices; Coconut shell is no small player; Huge demand!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.