അര്‍ബുദ ബാധിതരായ ദമ്പതികള്‍ സഹായം തേടുന്നു
പാലക്കാട്: അര്‍ബുദ ബാധിതരായ ദമ്പതികള്‍ സുമനസ്സുകളുടെ സഹായം തേടുന്നു. തിരുമിറ്റക്കോട് ചാഴിയാട്ടിരി അകിലാണം കാലഞ്ചാടി പറമ്പില്‍ വിജയകുമാരന്‍-ഗീത ദമ്പതികളാണ് അസുഖ ബാധിതരായി ദുരിതം അനുഭവിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ വിജയകുമാറിനാണ് ആദ്യം രക്താര്‍ബുദം കണ്ടെത്തിയത്. പിന്നാലെ ഭാര്യ ഗീതക്ക് സ്തനാര്‍ബുദവും സ്ഥിരീകരിച്ചു.
അവശ നിലയിലായതിനാല്‍ വിജയകുമാറിന് തുടര്‍ച്ചയായി ഓട്ടോറിക്ഷ ഓടിക്കാനാവില്ല. വെയിലായാല്‍ കണ്ണില്‍ ഇരുട്ടു കയറും തല കറങ്ങും. ഒരു മകന് ഡ്രൈവറായി പോകുന്നതുകൊണ്ടാണ് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നത്. ചികിത്സക്കായി ഇതിനകം എട്ടു ലക്ഷത്തിലേറെ രൂപ ചെലവിട്ടു. ആകെയുണ്ടായിരുന്ന ഭൂമിയും വില്‍ക്കേണ്ടി വന്നു. സ്വന്തമായി ഭൂമി പോലുമില്ലാത്ത ഇവർ വാടക വീട്ടിലാണ് താമസം.
സമീപവാസികള്‍ ചെറിയൊരു തുക പിരിച്ചു നല്കിയതല്ലാതെ മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് വിജയകുമാരനും ഗീതയും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് നിലവില്‍ ചികിത്സ നടത്തുന്നത്. കേരള ഗ്രാമീണ്‍ ബാങ്ക് പെരിങ്ങോട് ശാഖയിലാണ് ഇവര്‍ക്ക് അക്കൗണ്ടുള്ളത്. നമ്പര്‍: 40704101082269. ഐ.എഫ്.എസ്.സി: കെ.എല്‍.ജി.ബി.0040704. ഫോണ്‍: 9656963124.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.