പൊള്ളാച്ചി കാലിച്ചന്ത
കോയമ്പത്തൂർ: ബക്രീദിനോടനുബന്ധിച്ച് പൊള്ളാച്ചി ചന്തയിൽ കഴിഞ്ഞ ദിവസം വിറ്റത് അഞ്ച് കോടിയിലധികം രൂപയുടെ നാലായിരത്തോളം കന്നുകാലികൾ. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കന്നുകാലി വിപണിയായ പൊള്ളാച്ചി കന്നുകാലി മാർക്കറ്റിൽ ബക്രീദ് ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മാത്രം 4,000 കാളകളെയും പോത്തുകളെയുമാണ് വിറ്റത്. അഞ്ച് കോടിയിലധികം രൂപയുടെ വ്യാപാരം നടന്നതിൽ കന്നുകാലി കർഷകരും വ്യാപാരികളും സന്തോഷത്തിലാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മാർക്കറ്റാണ് പൊള്ളാച്ചി കന്നുകാലി മാർക്കറ്റ്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് കന്നുകാലി മാർക്കറ്റ് പ്രവർത്തിക്കുന്നത്. മാർക്കറ്റിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽനിന്നും ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന, കേരളം ഉൾപ്പെടെയുള്ള സംസ്ഥാ നങ്ങളിൽനിന്ന് എല്ലാ ആഴ്ചയും ആയിരക്കണക്കിന് കന്നുകാലികൾ, ആടുകൾ, കോഴികൾ എന്നിവയെ വിൽപനക്കായി കൊണ്ടുവരുന്നുണ്ട്.
ബക്രീദിനോടനുബന്ധിച്ച് കേരളത്തിലേക്കാണ് കൂടുതലായി കന്നുകാലികളെ കൊണ്ടു പോകയത്. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ഉരുക്കൾക്ക് വില വർധിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിനുള്ളത് ലഭിച്ചതായി കന്നുകാലി കച്ചവടക്കാരനായ കാദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.