2545 പേർക്ക്​​ കോവിഡ്, രോഗമുക്തർ 2758

പാലക്കാട്: ആശങ്ക പരത്തി ജില്ലയിലെ കോവിഡ്​ വ്യാപനം. 21.70 ശതമാനമാണ് വെള്ളിയാഴ്​ചത്തെ രോഗ സ്ഥിരീകരണ നിരക്ക്​. 2,545 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12,806 ആയി ഉയർന്നു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 1,708 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 809 പേർ, 24 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്നുവന്ന നാലുപേർ എന്നിവർ ഉൾപ്പെടും. 2,758 പേർ‍ക്കാണ്​ രോഗമുക്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.