25 ലക്ഷം ചെലവിൽ വാവൂർകുന്ന് റോഡിന് അനുമതി

പറളി: കിണാവല്ലൂരിൽനിന്നും തേനൂർ കൃഷിഭവനിലേക്കും വില്ലേജ് ഓഫിസിലേക്കും എത്താനുള്ള എളുപ്പമാർഗമായ വാവൂർകുന്ന് റോഡ് നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു. കെ. ശാന്തകുമാരി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. നിലവിൽ കിണാവല്ലൂർ ഭാഗത്തുനിന്ന്​ തേനൂർ കൃഷിഭവനിൽ എത്തണമെങ്കിൽ പറളി വഴി ആറു കിലോമീറ്റർ യാത്ര ചെയ്യണം. വാവൂർകുന്ന് റോഡ് യാഥാർഥ്യമായാൽ രണ്ട് കിലോമീറ്റർ താണ്ടിയാൽ മതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.