ആദിവാസി യുവാവിന് മർദനമേറ്റ സംഭവം; ഡിവൈ.എസ്.പി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവം ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ, മർദനമേറ്റ യുവാവിന് നൽകിയ ചികിത്സകൾ, എഫ്.ഐ.ആറിൽ ചേർത്ത വകുപ്പുകൾ, എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ ഡിവൈ.എസ്.പി അന്വേഷിക്കണം.

അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം കമീഷനിൽ സമർപ്പിക്കണം. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജനുവരി 27ന് രാവിലെ 10ന് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിങ്ങിൽ ജില്ല പൊലീസ് മേധാവിയെ പ്രതിനിധീകരിച്ച് ഡിവൈ.എസ്.പി ഹാജരാകണമെന്നും കമീഷൻ നിർദേശിച്ചു. പുതൂർ പാലൂരിൽ മണികണ്ഠനാണ് (26) കഴിഞ്ഞദിവസം മർദനമേറ്റത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - Incident of assault on tribal youth; DySP should investigate - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.