പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ ആൾക്കൂട്ട മർദനത്തിൽ അന്തർ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഛത്തീസ്ഗഡ് സ്വദേശി റാം നാരായൺ ഭാഗേലിനെ പ്രതികൾ വിചാരണ ചെയ്ത് മർദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ പേരെ പ്രതിചേർക്കും.
മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേരെ പിടികൂടുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. അതേസമയം, പലയിടങ്ങളിലായി ഒളിവിൽ കഴിയുന്ന ഏഴുപേർക്കായി പൊലീസ് സംഘം നീക്കം ശക്തമാക്കി. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികൾക്കെതിരെ എസ്.സി-എസ്.ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഡിസംബർ 17ന് വൈകീട്ടാണ് രാംനാരായണിനെ അതിക്രൂരമായി തല്ലിക്കൊന്നത്. കള്ളന് എന്നാരോപിച്ചായിരുന്നു ആൾക്കൂട്ട മര്‍ദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.