Posted On
date_range Updated On
date_range പാലിയേറ്റിവിന് പ്ലാസ്റ്റിക്ക് പെറുക്കി വരുമാനം കെണ്ടത്തി ഒാട്ടോ ഡ്രൈവർമാർ
അലനല്ലൂർ: കോട്ടോപ്പാടം പട്ടണത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ പെറുക്കി വിറ്റ് ഓട്ടോ ഡ്രൈവർമാർ പാലിയേറ്റീവ് കെയർ യൂനിറ്റിന് പണം സ്വരൂപിക്കുന്നു. പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും യാത്രകാർക്ക് ഉപേക്ഷിക്കുന്നതിന് പ്രത്യക സൗകര്യങ്ങൾ ടൗണിൽ ഒരുക്കിയിട്ടുണ്ട്. പാലിയേറ്റീവ് പ്രവർത്തനം തുടങ്ങിയ മുതൽ അലക്ഷ്യമായി കിടക്കുന്ന പ്ലാസ്റ്റിക്ക് വസ്തുകൾ പെറുക്കിയാണ് ഓട്ടോക്കാർ വരുമാനം കണ്ടെത്തുന്നത്. എൻ. നാണിപ്പ, സി.പി. ബഷീർ, കെ. മിൻഷാദ്, വി.കെ. അൻവർ സാദിക്ക്, പി.സി. ശറഫുദ്ദീൻ, എൻ. അപ്പൻ, കെ.പി. ഷമീർ, പി.പി. നിഷാദ്, അബുബക്കർ സിദ്ദീഖ്, പി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക്ക് വസ്തുക്കൾ സ്വരൂപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.