കുബേരചരിതം ആട്ടക്കഥയിൽ കുബേരനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും കുബേരപത്നിയായി സുരേഷ് തോട്ടരയും അരങ്ങിലെത്തിയപ്പോൾ
പാലക്കാട്: ആട്ടക്കഥ രചയിതാവ് കെ.എൽ.എം സുവർധന് മോഹസാഫല്യം. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ ‘കുബേരചരിതം’ ആട്ടക്കഥ അരങ്ങിലെത്തി. ശനിയാഴ്ച വൈകീട്ട് പൈങ്കുളം തിരുവഞ്ചിക്കുഴി ശിവക്ഷേത്രത്തിൽ കളിവിളക്ക് തെളിഞ്ഞതോടെയാണ് കഥകളിയിലെ പുതു ചരിതത്തിന് അരങ്ങ് കണ്ടത്.
കുബേരനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും കുബേരപത്നിയായി സുരേഷ് തോട്ടരയും തോഴിമാരായി നർമദ വാസുദേവൻ, നന്ദന തെക്കുംപാട് എന്നിവരും അരങ്ങിലെത്തി. പിന്നണിയിൽ കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം വിനോദ് എന്നിവർ സംഗീതം പകർന്നപ്പോൾ ചെണ്ടയിൽ കലാമണ്ഡലം വേണുമോഹൻ, മദ്ദളത്തിൽ കലാമണ്ഡലം രാജനാരായണൻ, ഇടക്കയിൽ വാസുദേവൻ മുതുകുറുശ്ശി എന്നിവർ പക്കമേളവുമൊരുക്കി.
ചുട്ടിയൊരുക്കിയത് കലാമണ്ഡലം ശിവരാമനാണ്. പുറപ്പാടിന് കലാമണ്ഡലം ശിബി ചക്രവർത്തിയും നന്ദന തെക്കുംപാടുമാണ് വേഷമിട്ടത്. കുബേരനായി വേഷമിട്ട കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആട്ടക്രമം ചിട്ടപ്പെടുത്തിയപ്പോൾ കലാമണ്ഡലം ബാബു നമ്പൂതിരിയാണ് സംഗീതം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.