1836 പേര്‍ക്ക് കോവിഡ്, 1608 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ശനിയാഴ്​ച 1836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1280 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 538 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്​ വന്ന മൂന്നുപേർ എന്നിവർ ഉൾപ്പെടും. 1608 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 18.35 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്​: ജില്ലയിൽ ഞായറാഴ്​ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശോധന. പരിശോധന കേന്ദ്രങ്ങൾ: 1. അനങ്ങനടി -പനമണ്ണ നൂർ മഹൽ ഹാൾ 2. പുതുശ്ശേരി-കുടുംബാരോഗ്യ കേന്ദ്രം 3. ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ 4. കൊല്ല​േങ്കാട് -കുടുംബാരോഗ്യ കേന്ദ്രം 5. ശ്രീകൃഷ്ണപുരം- ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം 6. നാഗലശ്ശേരി -ഷഹല ഓഡിറ്റോറിയം പെരിങ്ങോട് 7. പുതുക്കോട് -എൻ.യു.പി സ്കൂൾ മണപ്പാടം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നു വരെ), ഗവ. ആയുർവേദ ഡിസ്പെൻസറി തെരുവ് (ഉച്ചക്ക്​ രണ്ട്​ മുതൽ വൈകീട്ട് 4.30 വരെ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.