15കാരിക്ക്​ പീഡനം; യുവാവ് അറസ്​റ്റിൽ

പത്തിരിപ്പാല: 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. പട്ടഞ്ചേരി സ്വദേശി അഭിനവ് കൃഷ്ണയെ (20) ആണ് മങ്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഫോണിലൂടെ വിദ്യാർഥിനിയെ പരിചയപ്പെട്ട യുവാവ് ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മങ്കര പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു അറസ്​റ്റ്​. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ചിത്രം - PEWPTPL_1: അഭിനവ് കൃഷ്ണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.