15 ലക്ഷത്തിൻെറ തെരുവ് വിളക്കുകൾ കണ്ണടക്കുന്നു 15 ലക്ഷത്തിൻെറ തെരുവ് വിളക്കുകൾ കണ്ണടക്കുന്നു കരുവാരകുണ്ട്: ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്ക് മുമ്പ് കരുവാരകുണ്ട് പഞ്ചായത്തിൽ സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പലതും കണ്ണടച്ചു. രണ്ട് വർഷത്തെ ഗ്യാരണ്ടി വ്യവസ്ഥയിലാണ് കരാർ നൽകിയതെങ്കിലും തകരാറിലായവയൊന്നും നന്നാക്കിയിട്ടില്ല.15 ലക്ഷം മുടക്കി 21 വാർഡുകളിലായി ആയിരത്തോളം വിളക്കുകളാണ് കഴിഞ്ഞ ഒക്ടോബറിൽ സ്ഥാപിച്ചത്. ഇ-ടെൻഡർ വഴി ക്ഷണിച്ച കരാർ തിരുവനന്തപുരത്തുള്ള സ്വകാര്യ കമ്പനിക്കാണ് ലഭിച്ചത്. അവർ വിളക്കുകൾ സ്ഥാപിച്ച് പോയതിന് പിന്നാലെ പലയിടങ്ങളിലും ഇവ തകരാറിലായി. ഉൾപ്രദേശങ്ങളിലായിരുന്നതിനാൽ പരാതികളുയർന്നില്ല. മഴ, കാറ്റ്, ഇടിമിന്നൽ എന്നിവ മൂലം ഇതിനകം നിരവധി വിളക്കുകളാണ് കേടായത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പരാതിയെ തുടർന്ന് കമ്പനിയെ പലതവണ വിവരമറിയിച്ചെങ്കിലും കോവിഡ് കാരണം പറഞ്ഞ് ഒഴിയുകയാണ്. മുൻവർഷങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. അവയും അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ഉപയോഗശൂന്യമായിക്കിടക്കുകയാണ്. വിദൂര സ്ഥലങ്ങളിലുള്ള കമ്പനികൾക്ക് ടെൻഡർ കൊടുക്കുന്നതാണ് ലക്ഷങ്ങൾ പൊടിയാനുള്ള കാരണം. Photo mn Karuvarakundu streat light: കരുവാരകണ്ട് പഞ്ചായത്തിൽ കേടായ തെരുവ് വിളക്കുകളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.