കരിപ്പൂരിൽ 51 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 51.1 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം പിടികൂടി. എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിൽ ദുബൈയിൽനിന്ന് എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശിയിൽനിന്നാണ് 1068 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇതിൽനിന്ന്​ 983.75 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.