അദാലത്തിൽ ലഭിച്ചത് 30 പരാതികള്‍

നിലമ്പൂര്‍: താലൂക്കിലെ പൊതുജന പരാതിപരിഹാര അദാലത്ത് വിഡിയോ കോണ്‍ഫറന്‍സിലൂടെ സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്​ണ​ൻെറ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ അപേക്ഷകര്‍ വിവിധ അക്ഷയകേന്ദ്രങ്ങളിലൂടെ പങ്കെടുത്തു. അക്ഷയ കേന്ദ്രങ്ങളിലൂടെ നേരത്തെ നല്‍കിയ 30 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കൈമാറി. ജൂണ്‍ 18 മുതലാണ് അദാലത്തിലേക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സ്വീകരിച്ചു തുടങ്ങിയത്. എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, സാജന്‍ വി. കുര്യാക്കോസ്, കെ. ലത, ഒ. ഹംസ എന്നിവരും ജില്ലതല ഓഫിസര്‍മാരും താലൂക്ക് സബ് ഓഫിസര്‍മാരും അദാലത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.