രേഖകളില്ലാത്ത 27 ലക്ഷത്തിൻെറ സ്വർണം പിടികൂടി തിരൂരങ്ങാടി (മലപ്പുറം): നികുതി വെട്ടിച്ച് മൂന്ന് വണ്ടികളിലായി കടത്താൻ ശ്രമിച്ച സ്വർണം തിരൂരങ്ങാടി ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കടത്തുകയായിരുന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്. 27 ലക്ഷം രൂപ വില വരുന്ന 585 ഗ്രാം സ്വർണാഭരണങ്ങളാണ് പിടികൂടിയത്. പരിശോധന സമയത്ത് മതിയായ രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവയുടെ നികുതിയും പിഴയും ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു. നികുതിവെട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ ജി.എസ്.ടി. ഇൻറലിജൻസ് കമീഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലീം എന്നിവർ നിർദേശം നൽകിയിരുന്നു. അസി. കമീഷണർ ബി. ഗിരീശൻ, വിജയകൃഷ്ണൻ, അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ ജുനൈദ് എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം 18 നികുതിവെട്ടിപ്പ് കേസുകൾ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.