മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ അവിശ്വാസ ചർച്ച 20ന്

യു.ഡി.എഫിൽ ആശയക്കുഴപ്പം രൂക്ഷം മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ൻറിനെതിരെ സ്വന്തം പാളയത്തിൽ നിന്നുള്ള അവിശ്വാസ നോട്ടിസിൽ 20ന് ചർച്ച നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ജില്ല പഞ്ചായത്ത് സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകി. ഇതോടെ ബ്ലോക്ക് പ്രസിഡ​ൻറി​ൻെറ രാജിയെച്ചൊല്ലി യു.ഡി.എഫിൽ പ്രത്യേകിച്ച് ലീഗിൽ ഉടലെടുത്ത ആശയക്കുഴപ്പം രൂക്ഷമായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ നിലപാടിൽ എന്ത് തീരുമാനമെടുക്കണമെന്നത് യു.ഡി.എഫിന്​ തലവേദനയാണ്​. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാക​ട്ടെ ബ്ലോക്ക് പഞ്ചായത്തിലെ മുസ്​ലിം ലീഗ് അംഗങ്ങളെയും അനിശ്ചിതത്വത്തിലേക്ക്​ തള്ളിവിടുന്നതാണ്​. പ്രസിഡൻറി​ൻെറ രാജി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തി​ൻെറ നിലപാടിന് വിരുദ്ധമായി അവിശ്വാസ നോട്ടീസ് നൽകിയ അംഗങ്ങളുടെ നടപടിയിൽ മുസ്​ലിം ലീഗിനകത്ത് തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്. മുസ്​ലിം ലീഗ് പ്രാദേശിക നേതൃത്വത്തി​ൻെറയും ജില്ല നേതാക്കളുടെയും വീഴ്ചയായാണ് ഈ ആശയക്കുഴപ്പത്തെ ഒരു വിഭാഗം കാണുന്നത്. സമയമേറെ ലഭിച്ചിട്ടും തങ്ങളുടെ ഭാഗം കേൾക്കാതെ വിഷയത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത് ശരിയായില്ലെന്നാണ് നോട്ടീസ് നൽകിയ അംഗങ്ങളുടെ അഭിപ്രായം. സംസ്ഥാന നേതൃത്വത്തി​ൻെറ നിലപാട് അനുസരിക്കണമെന്ന് ജില്ല മുസ്​ലിം ലീഗ് കമ്മിറ്റിയും തീരുമാനമെടുത്തതോടെ അവിശ്വാസ പ്രമേയത്തിന്മേൽ ലീഗ് അംഗങ്ങൾ എന്ത് നിലപാടെടുക്കുമെന്നുള്ളതും കാത്തിരുന്നു കാണണം. ഇതിനിടെ സമവായ ചർച്ചകൾ അണിയറയിൽ സജീവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.