ബിഹാറിൽ മിന്നലേറ്റ്​ 20 മരണം

പട്​ന: ബിഹാറിൽ അഞ്ചു ജില്ലകളിൽ മി​ന്നലേറ്റ്​ 20 പേർ മരിച്ചു. ഭോജ്​പുർ ജില്ലയിൽ ഒമ്പത്​, സരണിൽ അഞ്ച്​, കൈമുറിൽ മൂന്ന്​, പട്​നയിൽ രണ്ട്​, ബുക്​സറിൽ ഒന്നും വീതം ആളുകളാണ്​ മരിച്ചതെന്ന്​ സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ നാലുലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ പറഞ്ഞു. ജനങ്ങളോട്​ വീട്ടിൽനിന്ന്​ പുറത്തിറങ്ങരുതെന്നും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 10 ദിവസത്തിനിടെ 130ലേറെ പേരാണ്​ മിന്നലേറ്റ്​ ബിഹാറിൽ മരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.