കരിപ്പൂരിൽ 1.18 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ ജിദ്ദയില്‍നിന്ന്​ എത്തിയ മൂന്ന് യാത്രക്കാരില്‍നിന്ന് 1.18 കോടിയുടെ 2.600 കിലോഗ്രാം സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം ചുങ്കത്തറ ചെറുശോല സുനീര്‍ ബാബു (28), എടത്തനാട്ടുകര തോണിക്കര സല്‍മാന്‍ (27), സ്‌​ൈപസ്​ ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് വെള്ളായിങ്ങല്‍ മുഹമ്മദ് മാലിക്ക് (28) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ചാർ​േട്ടഡ്​ വിമാനങ്ങളാണിവ. സുനീര്‍ ബാബു, സല്‍മാന്‍ എന്നിവര്‍ ഫാനി​ൻെറ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ഇരുവരില്‍നിന്ന്​ 1.1 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. മുഹമ്മദ് മാലിക്കി​ൻെറ ബാഗേജിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലാണ് 400 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അസി. കമീഷണര്‍ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജിനി വില്യംസ്, രാധ, ഐസക് വര്‍ഗീസ്, ജ്യോതിര്‍മയി, ഇൻസ്​പെക്​ടർമാരായ സുധീര്‍, സൗരഭ്, അഭിനവ്, അഭിലാഷ് എന്നിവരാണ്​ സ്വർണം പിടിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.