ബിറ്റ്കോയിൻ ഇടപാട്​: പണം നഷ്​ടപ്പെട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പേർ പിടിയിൽ

തൃശൂർ: ബിറ്റ്കോയിൻ ഇടപാടിൽ പണം നഷ്​ടപ്പെട്ടതി​ൻെറ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 11 പ്രതികൾ ഈസ്​റ്റ്​ പൊലീസി​ൻെറ പിടിയിൽ. മലപ്പുറം താനൂർ ചെറുവത്ത് കൊറ്റായിൽ വീട്ടിൽ ഷൗക്കത്ത് (45), താനൂർ അടിപറമ്പിൽ താഹിർ (28), ആലപ്പുഴ വടുതല തക്ഫീഖ്​ മൻസിൽ നിസാർ (39), എടപ്പള്ളി തോപ്പിൽ പറമ്പിൽ ധിനൂപ് (31), ആലപ്പുഴ അരൂർ വട്ടക്കേരി കായ്പുറത്ത് വീട്ടിൽ ശ്രീനാഥ്‌ (27), പരപ്പനങ്ങാടി പോക്കുഹാജി​ൻെറ പുരക്കൽ വീട്ടിൽ ഫദൽ (36), പള്ളിച്ച​ൻെറ പുരക്കൽ വീട്ടിൽ അനീസ് (27), ചേർത്തല പെരിങ്ങോട്ടുച്ചിറ വീട്ടിൽ ധനീഷ് (31), ചേർത്തല കാരിക്കനേഴത്ത് വീട്ടിൽ ജിതിൻ (26), ജെഫിൻ (30), ആലപ്പുഴ അരൂക്കുറ്റി കൊഴുപ്പുള്ളിത്തറ വീട്ടിൽ ബെസ്​റ്റിൻ (24) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കണ്ണൻ, സിറാജ്‌, ജോമോൻ, സൽമാൻ, ആഷിഖ് എന്നിവരെ പിടികൂടാനുണ്ട്‌. മലപ്പുറം ഇയംമട വീട്ടിൽ മുഹമ്മദ് നവാസിനെ സംഘം തൃശൂരിൽനിന്ന്‌ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബിറ്റ്കോയിൻ ഇടപാടിൽ പണം നഷ്​ടപ്പെട്ടതി​ൻെറ പേരിൽ നവാസിനെ തട്ടിക്കൊണ്ടുപോവാൻ ഷൗക്കത്ത് നിസാറിന്‌ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവ​േത്ര. കാർ വാടകക്കെടുത്തായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലിയേക്കര ടോളിന്‌ സമീപം നവാസിനെ കണ്ടെത്തി. നവാസി​ൻെറയും ഭാര്യയുടെയും പേരിലുള്ള പറമ്പും സ്വത്തും രണ്ട് ദിവസത്തിനുള്ളിൽ എഴുതിക്കൊടുക്കാമെന്ന് പറഞ്ഞതോടെയാണ് വിട്ടയച്ചതെന്ന് നവാസ്‌ പറഞ്ഞു. തുടർ അന്വേഷണത്തിൽ 11 പേർ പിടിയിലാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.