ജില്ലയിൽ 10.31 കോടിയുടെ കൃഷിനാശം

Lead Package പാലക്കാട്: ജില്ലയിൽ ഒക്ടോബർ 17 മുതൽ 19 വരെയുണ്ടായ കനത്ത മഴയിൽ 10.31 കോടിയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കൃഷി വകുപ്പി​ൻെറ എഫ്.ഐ.ആർ അനുസരിച്ചാണ് നാശനഷ്​ടം കണക്കാക്കിയത്. 1,442 കർഷകർക്കായാണ് ഇത്രയും നഷ്​ടം. 1380 കർഷകരുടേതായി 673.5 ഹെക്ടർ ഒന്നാംവിള നെൽകൃഷി നശിച്ചിട്ടുണ്ട്. 10.10 കോടി രൂപയുടെ നാശനഷ്​ടമാണ് ഇതിൽ കണക്കാക്കുന്നത്. രണ്ടാം വിള നെൽകൃഷിക്കായി തയ്യാറെടുക്കുന്ന 22 കർഷകരുടെ 9.5 ഹെക്ടറിലായി 14.25 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 4.4 ഹെക്ടറിലായി പന്തലിട്ടു വളർത്തുന്ന പച്ചക്കറിയിനത്തിൽ 13 കർഷകരുടേതായി 1.98 ലക്ഷം രൂപയുടെ നാശനഷ്​ടം സംഭവിച്ചു. മറ്റു പച്ചക്കറിയിനത്തിൽ 1.60 ലക്ഷം രൂപയുടെ നാശനഷ്​ടം ഉണ്ടായി. കേരകൃഷിയിൽ 75000, ഇഞ്ചികൃഷിയിൽ 60000, വാഴകൃഷിയിൽ 1.64 ലക്ഷം രൂപയുടെയും നാശനഷ്​ടമാണ് വിലയിരുത്തിയിട്ടുള്ളത്. ജില്ലയിൽ ജൂൺ ഒന്നുമുതൽ ഒക്ടോബർ 20 വരെയുള്ള കണക്കനുസരിച്ച് കനത്ത മഴയിൽ 61.46 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. മൊത്തം 10,430 കർഷകർക്കാണ് നഷ്​ടം സംഭവിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.