അലനല്ലൂർ: എടത്തനാട്ടുകര യതീംഖാനക്ക് സമീപം പട്ടാപ്പകലുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് നിസ്സാര പരിക്കേറ്റു. ചള്ളപ്പുറത്ത് ജംഷാദിന്‍റെ കാലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ എത്തിയ പന്നി യുവാക്കൾ ഇരിക്കുന്ന പനംകുല ഷെഡിന്‍റെ ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. യുവാക്കൾ ചിതറിയോടിയതിനാൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 15ഓളം യുവാക്കളാണ് ഈ സമയം ഷെഡിൽ ഉണ്ടായിരുന്നത്. പന്നി സമീപത്തെ റബ്ബർ തോട്ടത്തിലൂടെ പോയതായി ഇവർ പറഞ്ഞു. പ്രദേശത്ത് രാത്രികാലങ്ങളിൽ പന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇവയെ ഉൻമൂലനം ചെയ്യാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.