രാ​വി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ. പ​ട്ടാ​മ്പി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യം

വോട്ടെടുപ്പ് ദിനത്തിലും പോരാട്ടവീര്യം ചോരാതെ

പാ​ല​ക്കാ​ട്: വീ​ര്യം ഒ​ട്ടും ചോ​രാ​തെ വോ​ട്ട് ചെ​യ്യാ​നാ​യി ആ​ളു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ജി​ല്ല​യൊ​ട്ടു​ക്കും. വീ​റും വാ​ശി​യും നി​റ​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യു​ണ്ടാ​യി​രു​ന്നു. പ​തി​വു​പോ​ലെ ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളെ​ക്കാ​ൾ ഗ്രാ​മ​ങ്ങ​ളി​ലാ​യി​രു​ന്നു തി​ര​ക്ക് കൂ​ടു​ത​ൽ. പ്രാ​യ​മാ​യ​വ​ർ​ക്ക് ബൂ​ത്തു​ക​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ചി​ല​ർ ത​ങ്ങ​ൾ​ക്കു​ള്ള മു​ൻ​ഗ​ണ​ന അ​റി​യാ​ത്ത​തി​നാ​ൽ വ​രി​നി​ന്ന് ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്ത​ത്.

പ​ട്ടാ​മ്പി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ന്റെ പോ​ളി​ങ് സ്റ്റേ​ഷ​നാ​യ വി​ള​യൂ​ർ ഹൈ​സ്കൂ​ളി​ലെ ​ര​ണ്ട് ബൂ​ത്തു​ക​ളി​ലും രാ​വി​ലെ ത​ന്നെ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. 46, 47 ബൂ​ത്തു​ക​ളി​ൽ രാ​വി​ലെ വി​വി​പാ​റ്റി​ലു​ണ്ടാ​യ ചെ​റി​യ താ​മ​സം വോ​ട്ടി​ങ് മ​ന്ദ​ഗ​തി​യി​ലാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് വേ​ഗ​ത കൈ​വ​രി​ച്ചു. ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ നെ​ല്ലാ​യ പ​ഞ്ചാ​യ​ത്ത് ബൂ​ത്ത് ന​മ്പ​ർ 18 ആ​യ ഹി​മാ​യ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ൽ രാ​വി​ലെ പ​ത്താ​യ​പ്പോ​ഴേ​ക്കും 20 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടി​ങ് ന​ട​ന്നു. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ മി​ക്ക ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ലും യു.​ഡി.​എ​ഫി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും പ്ര​വ​ർ​ത്ത​ക​ർ നി​റ​ഞ്ഞു നി​ന്നി​രു​ന്നു. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ല ബൂ​ത്തു​ക​ളു​ടെ മു​ന്നി​ലും എ​ൽ.​ഡി.​എ​ഫി​ന്റെ പ്ര​വ​ർ​ത്ത​ക​രാ​ണ് നി​റ​ഞ്ഞു നി​ന്നി​രു​ന്ന​ത്. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും ​പ്ര​ചാ​ര​ണ​മാ​ണ് ബൂ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ കാ​ണാ​നാ​യ​ത്. മു​ണ്ടൂ​രി​ൽ പ​ല ബൂ​ത്തു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​മാ​ണ് കൂ​ടു​ത​ൽ കാ​ണാ​നാ​യ​തെ​ങ്കി​ൽ അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ബൂ​ത്ത് പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി മു​മ്പ​ന്തി​യി​ലാ​യി​രു​ന്നു.

ന​ഗ​ര​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും പ്ര​ചാ​ര​ണം പി​ന്നാ​ക്ക​മാ​യി​രു​ന്നു. വോ​ട്ടി​ന് നോ​ട്ട് വി​വാ​ദ​ങ്ങ​ൾ പ്ര​ചാ​ര​ണ​ത്തെ​യും ബാ​ധി​ച്ച​താ​യാ​ണ് കാ​ണാ​നാ​യ​ത്. വോ​ട്ടി​ന് നോ​ട്ട് വി​വാ​ദ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് ശ​ക്ത​മാ​യി രം​ഗ​ത്ത് വ​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. 

Tags:    
News Summary - The fighting spirit did not wane even on polling day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.