മാത്തൂർ: 'ക്ഷമിക്കണം! ഇത് കൃഷിഭവനല്ല, വില്ലേജ് ഓഫിസാണ്' -മാത്തൂർ ചുങ്കമന്ദത്തുള്ള ഒന്നാം നമ്പർ വില്ലേജ് ഓഫിസിലെ ജീവനക്കാർ നിത്യവും ഓഫിസിലെത്തുന്നവരോട് പറയാറുള്ളതാണിത്. വില്ലേജ് ഓഫിസിന്‍റെ മുൻവശം പലവിധ അലങ്കാരച്ചെടികളും ഔഷധച്ചെടികളും നിറഞ്ഞുനിൽക്കുകയാണ്. മറ്റു വശങ്ങളിൽ വാഴ, ചേമ്പ്, തക്കാളി, കാബേജ് തുടങ്ങി നാനാവിധ പച്ചക്കറി ഇനങ്ങളും കിഴങ്ങുവർഗങ്ങളും വിളഞ്ഞുനിൽക്കുകയാണ്. ഒറ്റനോട്ടത്തിൽ കാർഷിക കേന്ദ്രമെന്നോ കൃഷിഭവനോ ആണെന്ന് തെറ്റിദ്ധരിച്ച് പലരും ഓഫിസിൽ എത്തുമ്പോഴണ് വില്ലേജ് ഓഫിസ് അധികൃതർ ക്ഷമാപണം നടത്താറുള്ളത്. വില്ലേജ് ഓഫിസും പരിസരവും കാടുമൂടിയും മലിനമായും കിടക്കുന്നത് കണ്ടപ്പോൾ വില്ലേജ് ഓഫിസർ ബീനയുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ തോന്നിയ ആശയമാണ് ഓഫിസിന്‍റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചത്. 51 ഇനം ഔഷധച്ചെടികൾ ഇവിടെയുണ്ട്. വില്ലേജോഫിസിന്‍റെ നേതൃത്വത്തിൽ കൂൺകൃഷി പരിശീലനവും നൽകുന്നുണ്ട്. വില്ലേജോഫിസിൽ വിളയുന്ന ഉൽപന്നങ്ങൾ തണ്ണീരങ്കാട് സഹകരണ ബാങ്കിന് നൽകുകയാണ് പതിവ്. വില്ലേജ് ഓഫിസ് മുറ്റവും പരിസരവും കാർഷിക-അലങ്കാര- ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കാൻ മാത്തൂർ പഞ്ചായത്തിന്‍റെ എല്ലാ വിധ സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് വില്ലേജ് ഓഫിസർ ബീന പറഞ്ഞു. PE- PRY - 1: അലങ്കാര-ഔഷധച്ചെടികൾ സമൃദ്ധമായി വളർന്നുനിൽക്കുന്ന മാത്തൂർ-ഒന്ന് വില്ലേജ് ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.