യുവതിയെ നടുറോഡിൽ മാനഭംഗപ്പെടുത്താൻ ശ്രമം; നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

പട്ടാമ്പി: യുവതിയെ നടുറോഡിൽ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹംസയാണ് (33) അറസ്റ്റിലായത്. ഈ മാസം ഏഴിന് വല്ലപ്പുഴയിൽ സ്കൂട്ടറിൽ വന്നിരുന്ന യുവതിയെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്​ പ്രതി മാനഭംഗം ചെയ്യാൻ ശ്രമിച്ചത്. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഹംസ മുമ്പ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെപീഡിപ്പിച്ചതിന് ഒറ്റപ്പാലം സ്റ്റേഷനിലും കാർ തീവെച്ച് നശിപ്പിച്ചതിന് ചെർപ്പുളശ്ശേരി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ഭാര്യയെ പീഡിപ്പിച്ചതിനും ചെർപ്പുളശ്ശേരി സ്​റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ ഹംസക്കെതിരെ രണ്ട്​ അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.