ചേറ്റൂർ ശങ്കരൻ നായർ ആദ്യ ഡോക്യൂമൻെററി പ്രകാശനം മഹനീയതയുടെ ഓർമ ചിത്രം; ചേറ്റൂർ ശങ്കരൻ നായരുടെ ഡോക്യൂമെന്‍ററി പ്രദർശിപ്പിച്ചു പെരിങ്ങോട്ടുകുറുശ്ശി: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യ മലയാളി പ്രസിഡൻറുമായ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിത കഥ പറയുന്ന 'മഹനീയതയുടെ ഓർമ ചിത്രം' ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നു. പരുത്തിപ്പുള്ളി എം.എസ് കൺവെൻഷൻ സൻെററിൽ നടന്ന ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ദദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കാടുമൂടിക്കിടക്കുകയാണെന്നും അവിടേക്ക് എത്തിപ്പെടാനുള്ള സുഗമമായ വഴി പോലും ഇല്ലെന്നും സദസ്സിനെ അഭിസംബോധന ചെയ്ത ഡോക്യൂമെന്‍ററി നിർമാതാവ് കെ.പി. രവിശങ്കർ പറഞ്ഞു. ചേറ്റൂർ ശങ്കരൻ നായരുടെ 88ാം ചരമവാർഷിക ദിന ഭാഗമായിട്ടായിരുന്നു പ്രദർശനം. പരുത്തിപ്പുള്ളി കെ.പി. രവിശങ്കർ നിർമിച്ച ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് ശരത് ഹരിദാസാണ്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. പടം PE- PRY - 1 ഡോക്യൂമെന്‍ററി പ്രദർശനം ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.