വൃതശുദ്ധിയുടെ ആദ്യ​ വെള്ളി; ഭക്​തിസാന്ദ്രമായി പള്ളികൾ

വ്രതശുദ്ധിയുടെ ആദ്യവെള്ളി; ഭക്തിസാന്ദ്രമായി പള്ളികൾ പാലക്കാട്​: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം തേടി വിശ്വാസികൾ ഒഴുകിയെത്തിയതോടെ പള്ളികൾ നിറഞ്ഞുകവിഞ്ഞു. പള്ളിയുടെ അകത്തളങ്ങൾ നിറഞ്ഞതോടെ വരാന്തകളിലേക്കും മുറ്റത്തേക്കും നമസ്‌കരിക്കുന്നവരുടെ നിര നീണ്ടു. ഖുതുബ തുടങ്ങുന്നതിന്​ മുമ്പുതന്നെ മിക്ക പള്ളികളും നിറഞ്ഞിരുന്നു. കോവിഡ്​ ഭീതിയിൽ തിരക്കൊഴിഞ്ഞിരുന്ന പള്ളികൾ റമദാനായതോടെയാണ്​ സജീവമായത്​. വിശ്വാസികൾ ഏറെയും ഇന്നലെ നേരത്തേതന്നെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും മുഴുകി. റമദാന്‍റെ പുണ്യം പരമാവധി വാരികൂട്ടാനും സ്വർഗാവകാശികളാവാനും ദാനധർമങ്ങൾ വ്യാപിപ്പിക്കാനും ഇമാമുമാർ ആഹ്വാനം ചെയ്തു. പുണ്യമാസത്തിന്‍റെ വിശുദ്ധി ഇനിയുള്ള ദിനരാത്രങ്ങളിലും ജീവിതത്തിലുടനീളവും കാത്തുസൂക്ഷിക്കാനും ഖുത്തുബയിൽ ആവശ്യപ്പെട്ടു. നമസ്കാരം കഴിഞ്ഞും വിശ്വാസികളിൽ നല്ലൊരു പങ്കും ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകി. ചിത്രം - PEW PT PL 4 മണ്ണൂർ കൊട്ടക്കുന്ന് പള്ളിയിൽ ജുമാ നമസ്കാരത്തിനെത്തിയവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.